Home » Archives by category » സാങ്കേതികം » വിദ്യാഭ്യാസം

പ്രവാസികള്‍ക്കും ചിലത് പറയാനുണ്ട്

പ്രവാസികള്‍ക്കും ചിലത് പറയാനുണ്ട്

വി.കെ. ഹംസ അബ്ബാസ് കേരളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍െറ സൂനാമിത്തിരയിളക്കത്തിനുശേഷം നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ ചുഴലിക്കൊടുങ്കാറ്റിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണല്ളോ. വടക്കുനിന്ന് തെക്കോട്ടേക്ക് ചുഴറ്റിയടിച്ച് നീങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ ഏഴു കേരളയാത്രകളും അവസാനിച്ചു. ഇനി തെരഞ്ഞെടുപ്പിന്‍െറ ചതുരംഗക്കളങ്ങളിലും മല്ലയുദ്ധവേദികളിലുമായി ഏറ്റുമുട്ടാനുള്ള ചതുരോപായങ്ങള്‍ ചര്‍ച്ചചെയ്തും കൂട്ടിക്കിഴിച്ചും പാര്‍ട്ടികളൊക്കെ അരങ്ങുതകര്‍ക്കുന്ന വേളയില്‍ കേരള സാമൂഹിക, സാമ്പത്തിക മേഖലയില്‍ അവിസ്മരണീയ സ്ഥാനം അലങ്കരിക്കുന്ന പ്രവാസികളുടെ പ്രശ്നങ്ങള്‍ ഇനിയും അവരുടെ സവിശേഷ പരിഗണനയില്‍ പതിഞ്ഞിട്ടില്ളെന്ന യാഥാര്‍ഥ്യബോധമാണ് ഈ വരികള്‍ കുറിക്കാന്‍ കാരണം. രാഷ്ട്രീയ പാര്‍ട്ടികളുടേതായി കേരളത്തിന്‍െറ […]

മലയാളികളെ കളിയാക്കി ഹിന്ദി ഫിലിം എയർ ലിഫ്റ്റ്‌

മലയാളികളെ കളിയാക്കി  ഹിന്ദി ഫിലിം എയർ ലിഫ്റ്റ്‌

കുവൈത്ത് അധിനിവേശ കാലത്തെ ഇന്ത്യക്കാരുടെ ഒഴിപ്പിക്കലിന്റെ കഥ പറയുന്ന എയർ ലിഫ്റ്റ്‌ കണ്ടിരിക്കാൻ പറ്റിയ  ഹിന്ദി സിനിമയാണ്. കുവൈത്തിൽ നിന്ന് 170,000 ത്തിലേറെ ഇന്ത്യക്കാരെ ജോർദാൻ വഴി രക്ഷപ്പെടുത്തുന്നതിൽ മുഖ്യ പങ്കു വഹിച്ച മലയാളിയായ ടൊയോട്ട സണ്ണി എന്നറിയപെടുന്ന  മാതുണ്ണി മാത്യൂസ്‌ ചുറ്റിപറ്റിയുള്ളതാണ്  കഥ. സദ്ദാമിന്റെ  കുവൈത്  അധിനിവേശം ഏറെക്കുറെ അങ്ങിനെ തന്നെ വരച്ചു കാട്ടാൻ സംവിധായകൻ  രാജാകൃഷ്ണ മേനോന് കഴിഞ്ഞിട്ടുണ്ട്.എന്നാൽ സംഗതി സിനിമയായപ്പോൾ  മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടുപോയി  എന്ന് പറഞ്ഞപോലെയായി  കാര്യങ്ങൾ.ദുരന്ത കാലത്ത് മുന്നിൽ നിന്ന് പ്രവർത്തിചവരിൽ  ഭൂരിഭാഗവും  മലയാളികൾ ആയിരുന്നു. സിനിമയായപ്പോൾ നായകന്റെ  രൂപത്തിൽ  എത്തുന്നത് രഞ്ജിത്ത് കത്യാൽ എന്ന വടക്കേ ഇന്ത്യക്കാരൻ.   മാത്രമല്ല […]

അനുകൂല ഘടകങ്ങള്‍ ഉണ്ടായിട്ടും

അനുകൂല ഘടകങ്ങള്‍ ഉണ്ടായിട്ടും

ബജറ്റ് തീര്‍ത്തും നിരാശാജനം. രാജ്യാന്തരതലത്തില്‍ അസംസ്‌കൃത എണ്ണവിലയിലുണ്ടായ ഇടിവ് ഉള്‍പ്പെടെയുള്ള അനുകൂല ഘടകങ്ങള്‍ ഉണ്ടായിട്ടും അവ സര്‍ക്കാര്‍ ഉപയോഗിച്ചില്ല. സാധാരണക്കാരെ തൃപ്തിപ്പെടുത്തുന്ന യാതൊന്നും ബജറ്റിലില്ല.   കേരളത്തെ അവഗണിച്ചു: മുഖ്യമന്ത്രി കേരളത്തെ പൂര്‍ണമായി അവഗണിച്ചുകൊണ്ടുള്ള കേന്ദ്ര ബജറ്റില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശക്തമായി പ്രതിഷേധിച്ചു. കേരളത്തിന്റെ കാര്‍ഷിക മേഖല പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍, കേരളം ഏറെ പ്രതീക്ഷയോടെ കേന്ദ്രസഹായം പ്രതീക്ഷിച്ചിരുന്നു. വിലത്തകര്‍ച്ച നേരിടുന്ന റബര്‍ കര്‍ഷകര്‍ക്ക് 1000 കോടി രൂപ വിലയിരുത്തുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. റബര്‍ ബോര്‍ഡിന്റെ ബജറ്റ് […]

മഹാനടനായാലും വടി കൊടുത്ത് അടി വാങ്ങരുത്

മഹാനടനായാലും വടി കൊടുത്ത് അടി വാങ്ങരുത്

നാലാളറിയുന്നയാളായാല്‍ എന്തിനെക്കുറിച്ചും ആധികാരികമായി അഭിപ്രായം പറയാമെന്നും താന്‍ പറയുന്നതു വേദവാക്യമായി ഈ ഭൂമിമലയാളത്തിലെ മനുഷ്യജീവികളെല്ലാം ഏറ്റെടുക്കുമെന്നും വിശ്വസിക്കുന്ന ചില അല്‍പ്പാത്മാക്കളുണ്ട്. അതില്‍ സിനമാതാരങ്ങളുമുണ്ട്. അത്തരക്കാര്‍ സൂര്യനുകീഴിലെ സകലവസ്തുക്കളെയുംകുറിച്ചു പ്രതികരിച്ചുകൊണ്ടേയിരിക്കും. താന്‍ പറയുന്നതാണ്, അതുമാത്രമാണു ശരിയെന്ന് ഉറച്ചുവിശ്വസിക്കുന്നവരാണിവര്‍. അതുകേട്ടു കൈയടിക്കാന്‍ ന ിയോഗിക്കപ്പെട്ട ആജ്ഞാനുവര്‍ത്തികളാണു കേരളത്തിലെ ജനങ്ങളെന്നാണ് ഇവരുടെ ധാരണ. തങ്ങള്‍ പറയുന്നതില്‍ എത്രമാത്രം വിഡ്ഢിത്തമുണ്ടെന്ന് ഇത്തരക്കാര്‍ ചിന്തിക്കാറില്ല. എന്തിനുമേതിനും പ്രതികരിച്ചാല്‍ ജനം കൈയടിക്കുകയല്ല, ചെകിടുപൊട്ടുംവിധം തിരിച്ചു പ്രതികരിക്കുമെന്നും ഇത്തരം സെലിബ്രിറ്റികള്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. സൂപ്പര്‍സ്റ്റാര്‍ സരോജ്കുമാറെന്ന ആക്ഷേപഹാസ്യകഥാപാത്രത്തിലൂടെ ഇത്തരം […]

‘ഭിക്ഷാടനം നിരോധിച്ചിരിക്കുന്നു’

‘ഭിക്ഷാടനം നിരോധിച്ചിരിക്കുന്നു’

ബിരുദവിദ്യാര്‍ത്ഥി ബിലാല്‍ ഇബ്ന് ജമാലിന്റെ ഫേസ്ബുക്ക് കുറിപ്പ് : ” ഗുവാഹത്തി ( അസ്സാം ) യില്‍ നിന്ന് ചെന്നൈയിലെത്താന്‍ രണ്ട് രണ്ടര ദിവസമെടുക്കും. അവിടെ നിന്ന് കേരളത്തിലെത്താന്‍ ഒരു ദിവസം കൂടി. നമ്മള്‍ ബംഗാളികള്‍ എന്ന പൊതുനാമത്തില്‍ വിളിക്കുന്ന ഉത്തരേന്ത്യയില്‍ നിന്നും വടക്കുകിഴക്കേ ഇന്ത്യയില്‍ നിന്നുമുള്ള തൊഴിലാളികള്‍ തിങ്ങി നിറഞ്ഞ ആ റെയില്‍ യാത്രയിലത്രെയും നിന്നും തറയിലിരുന്നുമാണ് ആ മനുഷ്യന്‍ സാക്ഷര കേരളത്തിന്റെ അക്ഷരനഗരിയായ കോട്ടയത്ത് വന്നിറങ്ങിയത്. പിന്നെയും ഒന്ന് രണ്ട് ദിവസം അയാള്‍ പണിയും […]