Home » Archives by category » ഇങ്ങിനെയും ആവാം

യു.എ.ഇ ജോലി – സ്വഭാവ സർട്ടിഫിക്കറ്റ് കിട്ടണമെങ്കിൽ!!!

യു.എ.ഇ ജോലി – സ്വഭാവ സർട്ടിഫിക്കറ്റ് കിട്ടണമെങ്കിൽ!!!

യു.എ.ഇ ജോലി – സ്വഭാവ സർട്ടിഫിക്കറ്റ് കിട്ടണമെങ്കിൽ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ പോകണം. ആയിരം രൂപ കൊടുക്കണം. അതതു ജില്ലാ പോലീസ് മേധാവികളുടെ പക്കൽ നിന്നുള്ള സർട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്. അത് ഓരോരുത്തരുടെയും പ്രദേശത്തിന് അനുസരിച്ചു റൂറൽ എസ്പിയോ സിറ്റി പോലീസ് കമ്മീഷണറോ ആവാം. ഈ ഓഫീസിൽ ചെന്ന്, പാസ്പോര്ട്ട് കോപ്പിയും മറ്റു തിരിച്ചറിയൽ രേഖകളും വെച്ച്, നിശ്ചിത ഫോർമാറ്റിലുള്ള സ്വഭാവ സര്ടിഫിക്കറ്റ് അപേക്ഷ സമർപ്പിക്കണം. ഇത് വരെയുള്ള വിവരങ്ങൾ വെച്ച് ‘മറ്റു തിരിച്ചറിയൽ രേഖകൾ’ […]

അബുദാബി ഡ്യൂട്ടി ഫ്രീ -18 കോടിയോളം രൂപ വീണ്ടും മലയാളിക്ക്

അബുദാബി ഡ്യൂട്ടി ഫ്രീ -18 കോടിയോളം രൂപ വീണ്ടും മലയാളിക്ക്

ഭാഗ്യദേവത വീണ്ടും മലയാളിക്കൊപ്പം. അബുദാബി ഡ്യൂട്ടി ഫ്രീയിൽ ഇന്ന് നടന്ന നറുക്കെടുപ്പിൽ സുനിൽ മാപ്പട്ട കൃഷ്ണൻ കുട്ടി നായർ (ടിക്കറ്റ് നമ്പർ 01 6299 ) 10 മില്യൺ ദിർഹം – 18 കോടിയോളം രൂപ- നേടി. ഇന്ന് നടന്ന സീരിസ് 188.നമ്പർ നറുക്കെടുപ്പിൽ പതിനായിരം മുതൽ ഒരു ലക്ഷം ദിർഹം വരെ നേടിയ വേറെയും ഇന്ത്യക്കാരും മലയാളികളും ഉണ്ട്. കഴിഞ്ഞ നറുക്കെടുപ്പിലും മലയാളിയായിരുന്നു 12 മില്യൺ നേടിയിരുന്നത്. ആലപ്പുഴ സ്വദേശി ഹരികൃഷ്ണന്‍ വി.നായര്‍ക്കാണ് കഴിഞ്ഞ നറുക്കെടുപ്പിൽ 20 […]

ഡയറക്ടര്‍ പദവിയില്‍ പട്ടികവര്‍ഗക്കാരനായ ഉദ്യോഗസ്ഥന്‍ എത്താതിരിക്കാന്‍ …

ഡയറക്ടര്‍ പദവിയില്‍ പട്ടികവര്‍ഗക്കാരനായ ഉദ്യോഗസ്ഥന്‍ എത്താതിരിക്കാന്‍ …

ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പിന്‍െറ ഡയറക്ടര്‍ പദവിയില്‍ പട്ടികവര്‍ഗക്കാരനായ ഉദ്യോഗസ്ഥന്‍ എത്താതിരിക്കാന്‍ സര്‍ക്കാറിന്‍െറ ‘മെല്ളെപ്പോക്ക്’. ജോയന്‍റ് ഡയറക്ടര്‍മാരില്‍ ഏറ്റവും സീനിയറായ ഡി. സാങ്കി ഉള്‍പ്പെടെ രണ്ടുപേരെ മറികടന്ന് ഒരുമാസമായി മറ്റൊരാള്‍ക്ക് ഡയറക്ടറുടെ ചുമതല നല്‍കിയിരിക്കുകയാണ്. ഡയറക്ടര്‍ തസ്തികയിലേക്ക് സാങ്കിയെ നിയമിക്കണമെന്ന് നിര്‍ദേശം പോയെങ്കിലും ഒരുമാസമായിട്ടും തീരുമാനം എടുത്തിട്ടില്ല. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയാല്‍ നിയമനം  നീളും. ഭരണാനുകൂല സംഘടനക്ക് അനഭിമതനായതാണ് സാങ്കിയുടെ ‘അയോഗ്യത’യത്രേ. ഒരു സര്‍ക്കാര്‍ വകുപ്പില്‍ ഗോത്രവര്‍ഗക്കാരനായ ഒരാള്‍ മേധാവിയുടെ ചുമതലയില്‍ എത്താനുള്ള സാധ്യതയാണ് ഇതോടെ അട്ടിമറിക്കപ്പെടുന്നത്. […]

സവർണകേരളം അശാന്തൻ മാഷിനോട് ചെയ്‌തത്‌

സവർണകേരളം അശാന്തൻ മാഷിനോട് ചെയ്‌തത്‌

പ്രമുഖ ചിത്രകാരൻ അശാന്തന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കുന്നത്‌ തടഞ്ഞ ഹിന്ദുത്വ ശക്തികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു. പ്രശസ്ത ചിത്രകാരൻ അശാന്തന്റെ മൃതദേഹത്തോട് അയിത്തം കല്‍പിച്ച് എറണാകുളത്തപ്പന്‍ ക്ഷേത്ര കമ്മിറ്റി.ലളിതകലാ അക്കാദമിയുടെ ദർബാർ ഹാൾ ആർട്ട് ഗ്യാലറിയുടെ മുൻവശം പൊതുദർശനത്തിന് വെക്കുന്നത്‌ തടയുകയായിരുന്നു. അക്കാദമിയുടെ പടിഞ്ഞാറുള്ള ശിവക്ഷേത്രം അശുദ്ധമാകുമെന്ന കാരണം പറഞ്ഞാണ് ക്ഷേത്ര ഭാരവാഹികൾ പൊതുദർശനത്തിന് വെക്കുന്നത്‌ തടഞ്ഞത്. ക്ഷേത്രത്തിന് സമീപത്തെ ആര്‍ട്ട് ഗാലറിയിലും പൊതുദര്‍ശനം അനുവദിച്ചില്ല. കഴിഞ്ഞ ദിവസം ഉത്സവം നടന്ന ക്ഷേത്രത്തിന്‍റെ ഐശ്വര്യം നഷ്ടപ്പെടുമെന്നാണ് ക്ഷേത്ര കമ്മിറ്റിയുടെ […]

പ്രവാസികള്‍ക്കും ചിലത് പറയാനുണ്ട്

പ്രവാസികള്‍ക്കും ചിലത് പറയാനുണ്ട്

വി.കെ. ഹംസ അബ്ബാസ് കേരളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍െറ സൂനാമിത്തിരയിളക്കത്തിനുശേഷം നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ ചുഴലിക്കൊടുങ്കാറ്റിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണല്ളോ. വടക്കുനിന്ന് തെക്കോട്ടേക്ക് ചുഴറ്റിയടിച്ച് നീങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ ഏഴു കേരളയാത്രകളും അവസാനിച്ചു. ഇനി തെരഞ്ഞെടുപ്പിന്‍െറ ചതുരംഗക്കളങ്ങളിലും മല്ലയുദ്ധവേദികളിലുമായി ഏറ്റുമുട്ടാനുള്ള ചതുരോപായങ്ങള്‍ ചര്‍ച്ചചെയ്തും കൂട്ടിക്കിഴിച്ചും പാര്‍ട്ടികളൊക്കെ അരങ്ങുതകര്‍ക്കുന്ന വേളയില്‍ കേരള സാമൂഹിക, സാമ്പത്തിക മേഖലയില്‍ അവിസ്മരണീയ സ്ഥാനം അലങ്കരിക്കുന്ന പ്രവാസികളുടെ പ്രശ്നങ്ങള്‍ ഇനിയും അവരുടെ സവിശേഷ പരിഗണനയില്‍ പതിഞ്ഞിട്ടില്ളെന്ന യാഥാര്‍ഥ്യബോധമാണ് ഈ വരികള്‍ കുറിക്കാന്‍ കാരണം. രാഷ്ട്രീയ പാര്‍ട്ടികളുടേതായി കേരളത്തിന്‍െറ […]

ശരീഅത്തും ഏകസിവില്‍കോഡും പിന്നെ ഞാനും

ശരീഅത്തും ഏകസിവില്‍കോഡും പിന്നെ ഞാനും

ഒ. അബ്ദുറഹ്മാന്‍ ========= ഡോ. കെ.ടി. ജലീല്‍ എം.എല്‍.എയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിക്കുന്ന ‘മുഖ്യധാര’ ത്രൈമാസികയുടെ പ്രതിനിധി സഹീദ് റൂമി ഞാനുമായി പല വിഷയങ്ങളും സംസാരിച്ചു ക്രോഡീകരിച്ച് മാസികയുടെ ഫെബ്രുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ചു. അതിലെ ചില പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചാവിഷയമായതിനു പുറമെ സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ (ഇ.കെ വിഭാഗം) വിദ്യാര്‍ഥി സംഘടനയായ എസ്.കെ.എസ്.എസ്.എഫ് അതേച്ചൊല്ലി ഉത്കണ്ഠ പ്രകടിപ്പിക്കുകയും ജമാഅത്തെ ഇസ്ലാമിയോട് നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. ‘റിപ്പോര്‍ട്ടര്‍’ ചാനല്‍ അതിന്‍െറ വിശദീകരണം ആവശ്യപ്പെട്ട് സമീപിച്ചപ്പോള്‍ […]

മലയാളികളെ കളിയാക്കി ഹിന്ദി ഫിലിം എയർ ലിഫ്റ്റ്‌

മലയാളികളെ കളിയാക്കി  ഹിന്ദി ഫിലിം എയർ ലിഫ്റ്റ്‌

കുവൈത്ത് അധിനിവേശ കാലത്തെ ഇന്ത്യക്കാരുടെ ഒഴിപ്പിക്കലിന്റെ കഥ പറയുന്ന എയർ ലിഫ്റ്റ്‌ കണ്ടിരിക്കാൻ പറ്റിയ  ഹിന്ദി സിനിമയാണ്. കുവൈത്തിൽ നിന്ന് 170,000 ത്തിലേറെ ഇന്ത്യക്കാരെ ജോർദാൻ വഴി രക്ഷപ്പെടുത്തുന്നതിൽ മുഖ്യ പങ്കു വഹിച്ച മലയാളിയായ ടൊയോട്ട സണ്ണി എന്നറിയപെടുന്ന  മാതുണ്ണി മാത്യൂസ്‌ ചുറ്റിപറ്റിയുള്ളതാണ്  കഥ. സദ്ദാമിന്റെ  കുവൈത്  അധിനിവേശം ഏറെക്കുറെ അങ്ങിനെ തന്നെ വരച്ചു കാട്ടാൻ സംവിധായകൻ  രാജാകൃഷ്ണ മേനോന് കഴിഞ്ഞിട്ടുണ്ട്.എന്നാൽ സംഗതി സിനിമയായപ്പോൾ  മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടുപോയി  എന്ന് പറഞ്ഞപോലെയായി  കാര്യങ്ങൾ.ദുരന്ത കാലത്ത് മുന്നിൽ നിന്ന് പ്രവർത്തിചവരിൽ  ഭൂരിഭാഗവും  മലയാളികൾ ആയിരുന്നു. സിനിമയായപ്പോൾ നായകന്റെ  രൂപത്തിൽ  എത്തുന്നത് രഞ്ജിത്ത് കത്യാൽ എന്ന വടക്കേ ഇന്ത്യക്കാരൻ.   മാത്രമല്ല […]

അനുകൂല ഘടകങ്ങള്‍ ഉണ്ടായിട്ടും

അനുകൂല ഘടകങ്ങള്‍ ഉണ്ടായിട്ടും

ബജറ്റ് തീര്‍ത്തും നിരാശാജനം. രാജ്യാന്തരതലത്തില്‍ അസംസ്‌കൃത എണ്ണവിലയിലുണ്ടായ ഇടിവ് ഉള്‍പ്പെടെയുള്ള അനുകൂല ഘടകങ്ങള്‍ ഉണ്ടായിട്ടും അവ സര്‍ക്കാര്‍ ഉപയോഗിച്ചില്ല. സാധാരണക്കാരെ തൃപ്തിപ്പെടുത്തുന്ന യാതൊന്നും ബജറ്റിലില്ല.   കേരളത്തെ അവഗണിച്ചു: മുഖ്യമന്ത്രി കേരളത്തെ പൂര്‍ണമായി അവഗണിച്ചുകൊണ്ടുള്ള കേന്ദ്ര ബജറ്റില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശക്തമായി പ്രതിഷേധിച്ചു. കേരളത്തിന്റെ കാര്‍ഷിക മേഖല പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍, കേരളം ഏറെ പ്രതീക്ഷയോടെ കേന്ദ്രസഹായം പ്രതീക്ഷിച്ചിരുന്നു. വിലത്തകര്‍ച്ച നേരിടുന്ന റബര്‍ കര്‍ഷകര്‍ക്ക് 1000 കോടി രൂപ വിലയിരുത്തുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. റബര്‍ ബോര്‍ഡിന്റെ ബജറ്റ് […]

മഹാനടനായാലും വടി കൊടുത്ത് അടി വാങ്ങരുത്

മഹാനടനായാലും വടി കൊടുത്ത് അടി വാങ്ങരുത്

നാലാളറിയുന്നയാളായാല്‍ എന്തിനെക്കുറിച്ചും ആധികാരികമായി അഭിപ്രായം പറയാമെന്നും താന്‍ പറയുന്നതു വേദവാക്യമായി ഈ ഭൂമിമലയാളത്തിലെ മനുഷ്യജീവികളെല്ലാം ഏറ്റെടുക്കുമെന്നും വിശ്വസിക്കുന്ന ചില അല്‍പ്പാത്മാക്കളുണ്ട്. അതില്‍ സിനമാതാരങ്ങളുമുണ്ട്. അത്തരക്കാര്‍ സൂര്യനുകീഴിലെ സകലവസ്തുക്കളെയുംകുറിച്ചു പ്രതികരിച്ചുകൊണ്ടേയിരിക്കും. താന്‍ പറയുന്നതാണ്, അതുമാത്രമാണു ശരിയെന്ന് ഉറച്ചുവിശ്വസിക്കുന്നവരാണിവര്‍. അതുകേട്ടു കൈയടിക്കാന്‍ ന ിയോഗിക്കപ്പെട്ട ആജ്ഞാനുവര്‍ത്തികളാണു കേരളത്തിലെ ജനങ്ങളെന്നാണ് ഇവരുടെ ധാരണ. തങ്ങള്‍ പറയുന്നതില്‍ എത്രമാത്രം വിഡ്ഢിത്തമുണ്ടെന്ന് ഇത്തരക്കാര്‍ ചിന്തിക്കാറില്ല. എന്തിനുമേതിനും പ്രതികരിച്ചാല്‍ ജനം കൈയടിക്കുകയല്ല, ചെകിടുപൊട്ടുംവിധം തിരിച്ചു പ്രതികരിക്കുമെന്നും ഇത്തരം സെലിബ്രിറ്റികള്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. സൂപ്പര്‍സ്റ്റാര്‍ സരോജ്കുമാറെന്ന ആക്ഷേപഹാസ്യകഥാപാത്രത്തിലൂടെ ഇത്തരം […]

കടുത്ത തീരുമാനത്തിനൊരുങ്ങി വാട്‌സ്ആപ്പ്;

കടുത്ത തീരുമാനത്തിനൊരുങ്ങി വാട്‌സ്ആപ്പ്;

ബ്ലാക്ക്‌ബെറി (ബി.ബി10 അടക്കം), നോക്കിയ സിംബിയന്‍ 40, സിംബിയന്‍ 60, ആന്‍ഡ്രോയിഡ് 2.1, ആന്‍ഡ്രോയിഡ് 2.2, വിന്‍ഡോസ് 7.1 ഫോണുകളില്‍ 2017 മുതല്‍ വാട്‌സ്ആപ്പ് ലഭിക്കില്ല. വാട്‌സ്ആപ്പിന്റെ ഒദ്യോഗിക ബ്ലോഗിലൂടെയാണ് ഇക്കാര്യം അറിയിക്കുന്നത്. ഇപ്പോള്‍ 99 ശതമാനം പേരും പുതിയ ആന്‍ഡ്രോയിഡിലാണെന്നും ഐ.ഒ.എസ്, വിന്‍ഡോസ് ഫോണ്‍ 8 നും മുകളിലുള്ള ഫോണുകള്‍ ഉപയോഗിക്കുന്നവരാണെന്നും വാട്‌സ്ആപ്പ് പറയുന്നു. ഈ ഫോണുകളെയെല്ലാം വാട്‌സ്ആപ്പ് വിലമതിക്കുന്നുണ്ടെങ്കിലും ഭാവിയില്‍ വാട്‌സ്ആപ്പ് പരിഷ്‌കരിക്കുമ്പോള്‍ തടസ്സങ്ങളുണ്ടാവുമെന്നാണ് വാദം. കടുപ്പമുള്ള തീരുമാനമാണിതെന്നും ഇങ്ങനെ ചെയ്യാതെ വഴിയില്ലെന്നും വാട്‌സ്ആപ്പ് […]

Page 1 of 212