ഗൾഫ് മെയിൽ

പ്രവാസികളുടെ തിരിച്ചുവരവ്, പിണറായി വിജയൻ സംസാരിക്കുന്നു

ആവര്‍ത്തിച്ചു പറയാനുള്ളത്,  ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലും വന്ദേ ഭാരത് വിമാനങ്ങളിലും വരുന്നവര്‍ക്ക് പരിശോധന വേണമെന്നതാണ് നമ്മുടെ നിലപാട്. യുഎഇ എയര്‍പോര്‍ട്ടുകളില്‍ നടത്തുന്ന റാപ്പിഡ് ടെസ്റ്റ് ഫലപ്രദമാണ്. ഖത്തറില്‍ നിന്ന് വരുന്നവർക്ക് ഇഹ്തിറാസ് എന്ന മൊബൈല്‍ ആപ്പുണ്ടായാൽ മതി. മറ്റു പല രാജ്യങ്ങളിലും ഇത്തരത്തിലുള്ള സൗകര്യം ഇല്ലാത്തതാണ് പ്രവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. അത് ഒരുക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം

പ്രവാസികളെ തിരിച്ചെത്തിക്കൽ – ഈ മെല്ലെപ്പോക്ക് ദുരിതകയങ്ങളിലാഴ്ത്തും

നാട്ടിൽ ജൂൺ മാസത്തോടെ മഴ കനക്കും. അതോടെ അവിടെയും കാര്യങ്ങൾ വിചാരിച്ച മട്ടിലാകണമെന്നില്ല. ഈ വർഷവും ഒരു പ്രളയ സാധ്യത തള്ളാനാകില്ല. മുന്നറിയിപ്പുകൾ വന്നുകഴിഞ്ഞു. അങ്ങനെയായാൽ പിന്നെ സർക്കാരിന് മടങ്ങി വരുന്നവരുടെ കാര്യം ഇപ്പോഴുള്ള പോലെ നോക്കാനും സാധിച്ചുകൊള്ളണമെന്നില്ല

ഒലിവ് റിഡ്‌ലി കടലാമകളുടെ കൂടുകള്‍ കണ്ടെത്തി

ഷാർജയുടെ ഈസ്റ്റ് കോസ്റ്റ് എൻക്ലേവ് ഖോർ കൽബയിലെ കൽബ കിംഗ്ഫിഷർ റിട്രീറ്റിലെ കടൽത്തീരത്ത് നിന്ന് ഒരു കടലാമക്കുഞ്ഞ് കടലിലേക്ക് കടക്കുന്നത് അടുത്തിടെ നിരീക്ഷിച്ചതായി EPAA അറിയിപ്പ് പറഞ്ഞു

ഖാമിസ് മുഷൈത്തിലെ ഡ്രോൺ ആക്രമണം യുഎഇ അപലപിച്ചു

“ഇത്തരം ആക്രമണങ്ങൾ തുടരുന്നത് ഹൂത്തി തീവ്രവാദസേന ഈ മേഖലയ്ക്ക് ഉണ്ടാക്കുന്ന അപകടത്തെ വ്യക്തമാക്കുന്നു. പ്രാദേശിക സുരക്ഷയെയും സ്ഥിരതയെയും ദുർബലപ്പെടുത്താനുള്ള അവരുടെ ഉദ്ദേശ്യത്തെയാണ് ഇത് കൂടുതൽ വെളിവാക്കുന്നത്.” പ്രസ്താവന കൂട്ടിച്ചേർത്തു.

ദുബായിലെ ഈ ക്വാറന്റൈൻ വാസം അത്ഭുതപെടുത്തുന്നതാണ്

“ആരും ഇങ്ങോട്ട് നാട്ടിലേക്ക് മടങ്ങേണ്ട, പ്രവാസികളെ ഇവർ എന്തോ ഒരു വലിയ ദുരന്തം പോലെയാണ് കാണുന്നത്. ഒരുമാതിരി സാമൂഹിക ഭ്രഷ്ടുണ്ട്. ഇവരെയൊക്കെ ആരോ ശരിക്കും പറഞ്ഞു പേടിപ്പിച്ചിട്ടുണ്ട്. ഇവർക്കൊക്കെ കൊറോണ ചികിത്സക്കും മുമ്പ് വേണ്ടത് ഹൃദയം നന്നാക്കാനുള്ള ചികിത്സയാണ്” എന്നായിരുന്നു

ക്രൂരമാണ് പ്രവാസികളോടുള്ള പിണറായി സർക്കാരിന്റെ നിലപാടുകൾ

“നോ” എന്നു നേരിട്ട് മുഖത്തു നോക്കി പറയാൻ കഴിയാത്ത സാഹചര്യങ്ങളിൽ വളഞ്ഞും തിരിഞ്ഞും ഓരോ മുടക്കുകളിട്ട് ആവശ്യം തന്നെ തടയുന്ന ഏർപാടില്ലേ? The art of saying NO; അതു കാണാനും പഠിക്കാനും പിണറായി സർക്കാരിന്റെ
പ്രവാസികളോടുള്ള സമീപനം ഓർത്തു വെച്ചാൽ മതി.

വന്ദേ ഭാരത് ഓപ്പറേഷൻ കാലത്തെ കുവൈറ്റ് ഒഴിപ്പിക്കൽ ഓർമ

എത്ര ധീരതോയോടെയാണ് മാത്തുണ്ണി മാത്യൂസ് എന്ന ‘ടൊയോട്ട സണ്ണിയും’ കൂട്ടരും ആ ഒഴിപ്പിക്കലിന് നേതൃത്വം നൽകിയിരുന്നത്. ഇറാക്ക് പട്ടാളത്തിന്റെ മുറുമുറുപ്പും ജോർദാൻ അതിർത്തിയിലെ പ്രതിബന്ധങ്ങളുമടക്കം ടൊയോട്ട സണ്ണിക്ക് മറികടക്കാൻ പ്രതിബന്ധങ്ങൾ ഏറെയുണ്ടായിരുന്നു അന്ന്.

അറക്കൽ ജോയ് സംഭവം; കേന്ദ്ര നടപടിയോട് യോജിപ്പില്ല : അഷ്‌റഫ് താമരശ്ശേരി

ബഹുമാനപ്പെട്ട പ്രധാനമന്ത്രി മോദിജി, ഇവിടെ യുദ്ധമൊന്നും ഇല്ല,കോവിഡാണ് സാധാരണ വിമാനങ്ങൾ അയച്ചാൽ മതി, ഞങ്ങൾ കയറി വന്ന് കൊളളാം.അല്ലെങ്കിൽ യാത്രാനുമതി നൽകിയാൽ മതിയാകും.ഈ രാജ്യത്തും വിമാനങ്ങളുണ്ട്.

മഹാമാരിയെ ഉള്ളിൽ പേറുന്നവർ

മുെമ്പാരിക്കലും അറബ് ലോകത്തെ ബുദ്ധിജീവികളും എഴുത്തുകാരും സർഗപ്രതിഭകളും ഇന്ത്യൻ സംഭവപരമ്പരകളെ കുറിച്ച് ഇത്രമേൽ ആകുലപ്പെട്ടു കണ്ടിട്ടില്ല. പാകിസ്താെൻറ എല്ലാ കുൽസിത നീക്കങ്ങളുണ്ടായിട്ടും ആ രാജ്യത്തേതിനേക്കാൾ ഇന്ത്യയോട് ചേർന്നു നിൽക്കുക തന്നെയാണ് അറബ് ലോകം

Call Now Button