ദുബായിലെ ഈ ക്വാറന്റൈൻ വാസം അത്ഭുതപെടുത്തുന്നതാണ്

“ആരും ഇങ്ങോട്ട് നാട്ടിലേക്ക് മടങ്ങേണ്ട, പ്രവാസികളെ ഇവർ എന്തോ ഒരു വലിയ ദുരന്തം പോലെയാണ് കാണുന്നത്. ഒരുമാതിരി സാമൂഹിക ഭ്രഷ്ടുണ്ട്. ഇവരെയൊക്കെ ആരോ ശരിക്കും പറഞ്ഞു പേടിപ്പിച്ചിട്ടുണ്ട്. ഇവർക്കൊക്കെ കൊറോണ ചികിത്സക്കും മുമ്പ് വേണ്ടത് ഹൃദയം നന്നാക്കാനുള്ള ചികിത്സയാണ്” എന്നായിരുന്നു

കെ.ടി.അബ്ദുറബ്ബ്

നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളിൽ പലരും പലവിധത്തിനുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതിനിടയിൽ ഇതാ അമേരിക്കയിൽ നിന്ന് മടങ്ങിയ ഇന്ത്യക്കാരനായ വിശാവ്‌ ഗുപ്ത അദ്ദേഹത്തിന്റെ ദുബായ് ക്വാറന്റൈൻ അനുഭവം പറയുന്നു.

ഡൽഹി സ്വദേശിയാണ് ഈ 18 കാരൻ. മെയ് 29 മുതൽ അദ്ദേഹം ദുബൈയിലെ JW Marriott Marquis എന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കുകയാണ്. ഈ ക്വാറന്റൈൻ വാസം അത്ഭുതപെടുത്തുന്നതും കണ്ണഞ്ചിപ്പിയ്ക്കുന്നതുമാണ് എന്ന് അദ്ദേഹം പറയുന്നു.

ന്യൂ ജെയ്‌സിയിലെ RUTGERS യൂണിവേഴ്സിറ്റിയിൽ ബിസിനസ് അനലിറ്റിക്സ് വിദ്യാർത്ഥിയായ വിശാവ് കോവിഡ് കാരണം മാർച്ച് 15 തൊട്ടു അവിടെ കുടുങ്ങി. ഫ്ലൈറ്റുകളില്ലാത്തതിനാൽ സ്പ്രിങ് ഇടവേളയായിട്ടും ദുബായിലേക്ക് മടങ്ങാൻ കഴിഞ്ഞില്ല. പിന്നെ ചിക്കാഗോയിൽ നിന്ന് യു.എ.ഇ ഒരുക്കിയ ഒരു സ്പെഷ്യൽ ഫ്ലൈറ്റിലാണ് അദ്ദേഹം ദുബായിൽ എത്തുന്നത്. വിശാവിനെപോലെ ദുബായ് വിസയുള്ള വേറെയും വിദ്യാർഥികൾ ഉണ്ടായിരുന്നു.

ദുബായ് എയർപോർട്ടിൽ എത്തിയ സംഘത്തെ നിർദിഷ്ട ടെസ്റ്റുകൾക്ക് ശേഷം സർക്കാർ ചെലവിൽ14- ദിവസ ക്വാറന്റൈനിൽ വിടുകയായിരുന്നു.

“ദുബായിൽ ഇറങ്ങിയ എന്നെയും കാത്ത് എയർപോർട്ടിന് പുറത്തു ഒരു ഇലക്ട്രിക് ടെസ്ല കാറ് കാത്തു കിടക്കുന്നുണ്ടായിരുന്നു. ഓരോ വിദ്യാർത്ഥികളെയും കാത്തു ഓരോ കാറുകൾ. ഇവിടെ JW Marriott Marquis ഹോട്ടലിൽ ആഡംബരപൂർണമായ താമസവും ഏറ്റവും മുന്തിയ ഭക്ഷണവും. ഹോട്ടൽ മുറിയിലിരുന്ന് സുഹൃത്തുക്കളുമായി സ്കൈപ്പ് വഴിയും സൂം വഴിയും ബന്ധപ്പെടുന്നു. ഇപ്പോൾ അമേരിക്കയിലുള്ള സുഹൃത്തുക്കൾ എന്റെ ക്വാറന്റൈൻ മുറിയും പുറം കാഴ്ചച്ചകളും യു.എ.ഇ നൽകുന്ന സൗകര്യങ്ങളും കണ്ടു അന്തം വിട്ടിരിക്കുകയാണ്. എന്നെങ്കിലും ഒന്ന് ദുബായ് കാണണം എന്നതാണ് അവരുടെ മോഹമിപ്പോൾ. “- ഗുപ്ത പറയുന്നു. ഗൾഫ് ന്യൂസാണ് വിശാവിന്റെ അനുഭവം റിപ്പോർട്ട് ചെയ്തത്.

ഇങ്ങനെയൊക്കെ വിദേശികളെ ഹൃദയത്തിലേറ്റി കരുതി സ്നേഹിക്കുന്ന യു.എ.ഇക്ക് ഹൃദയം തുറന്നു നന്ദി പറയുകയാണ് വിശാവ് ഗുപ്ത.

അതിനിടക്ക് മറ്റൊരുകാര്യം കൂടി , ഇന്നലെ കേരളത്തിൽ നിന്നും ഒരു സ്നേഹിതൻ വിളിച്ചറിയിച്ചത്:

“ആരും ഇങ്ങോട്ട് നാട്ടിലേക്ക് മടങ്ങേണ്ട, പ്രവാസികളെ ഇവർ എന്തോ ഒരു വലിയ ദുരന്തം പോലെയാണ് കാണുന്നത്. ഒരുമാതിരി സാമൂഹിക ഭ്രഷ്ടുണ്ട്. ഇവരെയൊക്കെ ആരോ ശരിക്കും പറഞ്ഞു പേടിപ്പിച്ചിട്ടുണ്ട്. ഇവർക്കൊക്കെ കൊറോണ ചികിത്സക്കും മുമ്പ് വേണ്ടത് ഹൃദയം നന്നാക്കാനുള്ള ചികിത്സയാണ്” എന്നായിരുന്നു.

From KT Abdurabb’s facebookpost

ചിത്രം: വിശാവ് ദുബായിലെ ഹോട്ടൽ മുറിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Call Now Button