ഖാമിസ് മുഷൈത്തിലെ ഡ്രോൺ ആക്രമണം യുഎഇ അപലപിച്ചു
“ഇത്തരം ആക്രമണങ്ങൾ തുടരുന്നത് ഹൂത്തി തീവ്രവാദസേന ഈ മേഖലയ്ക്ക് ഉണ്ടാക്കുന്ന അപകടത്തെ വ്യക്തമാക്കുന്നു. പ്രാദേശിക സുരക്ഷയെയും സ്ഥിരതയെയും ദുർബലപ്പെടുത്താനുള്ള അവരുടെ ഉദ്ദേശ്യത്തെയാണ് ഇത് കൂടുതൽ വെളിവാക്കുന്നത്.” പ്രസ്താവന കൂട്ടിച്ചേർത്തു.

അബുദാബി, 2020 ജൂൺ 16 (WAM) – സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുകളുമായി സൌദി അറേബ്യയിലെ ഖാമിസ് മുഷൈത്തിലെ സിവിലിയൻ പ്രദേശങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്താൻ ഇറാൻ പിന്തുണയുള്ള ഹൂത്തി തീവ്രവാദ സേന നടത്തിയ ശ്രമങ്ങളെ യുഎഇ അപലപിച്ചു. ഈ ഡ്രോണുകളെ സഖ്യസേന പ്രതിരോധിക്കുകയാണ് ചെയ്തത്.
വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ, സൌദി അറേബ്യയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും എതിരായ ഏതുതരം ഭീഷണികൾക്കും അവർക്ക് യുഎഇയുടെ പൂർണ ഐക്യദാർഢ്യം അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും നിലനിർത്താൻ സൗദി അധികൃതർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണ ഉറപ്പുനൽകുകയും ചെയ്തു.
യുഎഇയുടെയും സൗദി അറേബ്യയുടെയും സുരക്ഷ അവിഭാജ്യമാണ്, ആ രാജ്യം നേരിടുന്ന ഏത് ഭീഷണിയും യുഎഇയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണെന്നാണ് കണക്കാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.