മഹാമാരിയെ ഉള്ളിൽ പേറുന്നവർ

മുെമ്പാരിക്കലും അറബ് ലോകത്തെ ബുദ്ധിജീവികളും എഴുത്തുകാരും സർഗപ്രതിഭകളും ഇന്ത്യൻ സംഭവപരമ്പരകളെ കുറിച്ച് ഇത്രമേൽ ആകുലപ്പെട്ടു കണ്ടിട്ടില്ല. പാകിസ്താെൻറ എല്ലാ കുൽസിത നീക്കങ്ങളുണ്ടായിട്ടും ആ രാജ്യത്തേതിനേക്കാൾ ഇന്ത്യയോട് ചേർന്നു നിൽക്കുക തന്നെയാണ് അറബ് ലോകം

എം.സി എ, നാസർ

‘‘വസുധൈവ കുടുംബകം, ‘ലോകം ഒരു കുടുംബം’.
ഇതാണ് ഇന്ത്യൻ സമൂഹത്തിെൻറ സുപ്രധാന ധാർമികാടിത്തറ.
മഹാ ഉപനിഷത്തിൽ നിന്നുള്ളതാണ് ഇൗ ആപ്തവാക്യം. ഇന്ത്യൻ പാർലമെൻറിെൻറ പ്രവേശന കവാടത്തിലും ഇതു കൊത്തിവെച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് പതിവായി ഉദ്ധരിക്കാറുണ്ട്. ഗാന്ധിജി അതു നടപ്പാക്കിയിട്ടുണ്ട്. ഞാൻ ഇന്ത്യയുടെ സമാധാനത്തിനു വേണ്ടി പ്രാർഥിക്കുന്നു. പ്രത്യേകിച്ചും പകർച്ചവ്യാധിയുടെ ഇൗ ഘട്ടത്തിൽ, മരണവ്യാപന നിഴലിൽ നിന്നും സാമ്പത്തിക, സാമൂഹിക തകച്ചയിൽ നിന്നും അകന്നിരിക്കാൻ ജനങ്ങളെ ബോധവത്കരിക്കേണ്ട സമയം കൂടിയാണിത്’
യു.എ.ഇ രാജകുടുംബാംഗം ഹിന്ദ് അൽ ഖാസ്മി ‘ഗൾഫ് ന്യൂസ്’ പത്രത്തിലെഴുതിയ സുദീർഘ ലേഖനത്തിെൻറ അവസാന വാചകങ്ങൾ.

പുതിയ ഇന്ത്യക്ക് അറബ് ദേശത്തു നിന്ന് ക്ലാസെടുക്കേണ്ടി വരുന്നതിെൻറ ധർമസങ്കടം അവർ മറച്ചു പിടിക്കുന്നില്ല. പരസ്പരം ചേർന്നു നിൽക്കുന്ന രണ്ട് രാജ്യങ്ങളുടെയും മാനവികപക്ഷത്ത് ഉൗന്നിയാണ് സത്യസന്ധമായ ഇൗ വിലയിരുത്തൽ.
അറബ് വംശജയായ തെൻറ പേരിൽ പോലും എന്തുകൊണ്ട് ഇന്ത്യ ഉൾച്ചേർന്നു എന്ന മറ്റുള്ളവരുടെ കൗതുകാന്വേഷണം ഹിന്ദ് അൽ ഖാസ്മി സ്മരിക്കുന്നുണ്ട്. വെറിയുടെ ആഗോളരാഷ്ട്രീയത്തിനും െവറുപ്പിെൻറ പ്രചാരണങ്ങൾക്കും ‘വസുദൈവ കുടുംബ’ത്തിൽ എന്ത് സ്ഥാനമാണുള്ളതെന്നും ഉള്ളിൽ തട്ടുംവിധം അവർ ചോദിക്കുന്നു.
ഇവർ മാത്രമല്ല, അറബ് ലോകത്തെ നിരവധി ധൈഷണിക വ്യക്തിത്വങ്ങൾ പലരും ഇതേ ചോദ്യം കൂടുതൽ ശക്തമായി ഉന്നയിക്കുകയാണ്. ‘ഇന്ത്യക്ക് ഇതെന്തു പറ്റി’ എന്നു തന്നെയാണ് എല്ലാ ചോദ്യങ്ങളുടെയും പൊതു ഉള്ളടക്കം.
മുെമ്പാരിക്കലും ഇല്ലാത്തവിധം രണ്ട് രാജ്യങ്ങളുടെ സാംസ്കാരിക വിനിമയ ധാരയുടെ പ്രാധാന്യം ഉയർത്തി കാണിക്കാൻ എന്തുകൊണ്ട് അറബ് പ്രമുഖർ ഇത്രമാത്രം നിർബന്ധിക്കപ്പെടുന്നു?
ഇതാണ് നാം പരിശോധിക്കേണ്ടത്.
മുെമ്പാരിക്കലും അറബ് ലോകത്തെ ബുദ്ധിജീവികളും എഴുത്തുകാരും സർഗപ്രതിഭകളും ഇന്ത്യൻ സംഭവപരമ്പരകളെ കുറിച്ച് ഇത്രമേൽ ആകുലപ്പെട്ടു കണ്ടിട്ടില്ല. പാകിസ്താെൻറ എല്ലാ കുൽസിത നീക്കങ്ങളുണ്ടായിട്ടും ആ രാജ്യത്തേതിനേക്കാൾ ഇന്ത്യയോട് ചേർന്നു നിൽക്കുക തന്നെയാണ് അറബ് ലോകം. ഇസ്ലാമിക രാജ്യങ്ങളുടെ പൊതുവേദിയിൽ ഇന്ത്യക്ക് പ്രാമുഖ്യം നൽകിയതിെൻറ പേരിൽ യു.എ.ഇയും സൗദിയും ഏറെ പഴികേട്ടു. എന്നിട്ടും ഇന്ത്യയുമായി ഉഭയകക്ഷി ബന്ധത്തിെൻറ ഉൗഷ്മളതയും വ്യാപ്തിയും അറബ് ലോകം ഉയർത്തി പിടിച്ചു. തന്ത്രപ്രധാന ബന്ധങ്ങളിലേക്ക് പുതിയ ചാലുകൾ കീറി. എണ്ണമേഖലയിൽ സുപ്രധാന കരാറുകൾക്ക് രൂപം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു.എ.ഇയും ബഹ്റൈനും പരമോന്നത പുരസ്കാരം കൈമാറി ആദരിച്ചു. ഇന്ത്യ, അറബ് ബന്ധം ദൃഢത നേടുന്നതിൽ പ്രവാസി സമൂഹവും കൂടുതൽ ആഹ്ലാദിച്ചു. രാഷ്ട്രീയ ഭിന്നതകൾ മറന്ന് അവരും കൈയടിച്ചു.
ബാബ്രി മസ്ജിദ് ധ്വംസന വേളയിൽ പോലും ഉണ്ടാകാത്തവിധം എന്തുകൊണ്ടാകും ഇപ്പോൾ ഇന്ത്യക്കെതിരായ പ്രചാരണം അറബ് ലോകത്ത് ശക്തിയാർജിക്കുന്നത്? ആത്യന്തികമായി ഇത് ആർക്കാവും ഗുണം ചെയ്യുക?
ഇൗ ചോദ്യങ്ങൾ ഇപ്പോൾ ഉന്നയിക്കപ്പെടുക തന്നെ വേണം.
ഒന്നാം പ്രതി കേന്ദ്ര ഭരണ തലപ്പത്തുള്ളവർ തന്നെ. ഇന്ത്യയിൽ നടന്ന ആൾക്കൂട്ട ആക്രമണങ്ങളും വർഗീയ കലാപവും അമർച്ച ചെയ്യുന്നതിൽ അവർ പരാജയപ്പെട്ടു. പൗരത്വഭേദഗതി നിയമം കൊണ്ടുവന്നതോടെ ഭരിക്കുന്നവരുടെ ലക്ഷ്യം പകൽ പോലെ വ്യക്തം. കോവിഡ് പ്രതിസന്ധി ഘട്ടത്തിലെങ്കിലും വർഗീയത മയപ്പെടുമെന്നായിരുന്നു പ്രതീക്ഷ. അതും തെറ്റി. ഇസ്ലാമോഫോബിയ തിളച്ചു മറിയുകയായിരുന്നു കോവിഡിെൻറ പേരിലും ഇന്ത്യയിൽ. ദേശീയ മാധ്യമങ്ങൾ ചേർന്ന് മുസ്ലിംവിരുദ്ധ മനോഭാവത്തിന് തീ കൊടുത്തപ്പോൾ ‘അരുത്’ എന്നു പറയാൻ പോലും ഭരണകൂടത്തിനായില്ല. ഇന്ത്യ സഹിഷ്ണുതയുടെ നാടാണ് എന്ന പതിവു വായ്ത്താരി കൊണ്ടു പ്രതിരോധം തീർക്കുക എളുപ്പമല്ലെന്ന് നാം തിരിച്ചറിയാൻ വൈകി.
പ്രതിപ്പട്ടികയിലെ രണ്ടാമത്തെ കൂട്ടർ മറ്റാരുമല്ല, പ്രവാസലോകത്ത് ചേക്കേറിയ ഇന്ത്യൻ സമ്പന്ന, വരേണ്യ വർഗം തന്നെ.
സമൂഹ മാധ്യമങ്ങളിലുടെ കുെറ കാലമായി തനി വർഗീയവിഷം തുപ്പുകയാണിവർ. അറബ് ലോകത്തെ നിയമങ്ങളെ പോലും വെല്ലുവിളിച്ച് ട്വിറ്ററിലൂടെ ‘ഉപാധ്യായ’മാർ ആവോളം വിഷം ചീറ്റൽ തുടരുകയായിരുന്നു.
അറബ് നാടുകൾ നൽകിയ സുരക്ഷിത ഇടങ്ങളിലിരുന്ന് ഹിന്ദുത്വ വരേണ്യത വിദ്വേഷ പ്രചാരണങ്ങളിൽ ശരിക്കും അഭിരമിക്കുകയായിരുന്നു.
അറബ് ലോകത്തു നിന്ന് ആരും എതിർക്കാനുണ്ടാകില്ലെന്ന ധാരണയിലായിരുന്നു കളി. എന്നാൽ മറുട്വീറ്റുകളിലൂടെ പ്രതികരണത്തിെൻറ ചൂടറിഞ്ഞ സംഘികൾ ശരിക്കും പുളഞ്ഞു. കുറച്ചു പേർ അഴികൾക്കുള്ളിലായി. സഹിഷ്ണുത എന്നത് വർഷാചരണത്തിൽ ഒതുങ്ങി നിൽക്കുന്ന ഒന്നല്ലെന്ന് യു.എ.ഇ കടുത്ത നടപടികളിലൂടെ തെളിയിച്ചു.
ഇനി പ്രതിപ്പട്ടികയിലെ മൂന്നാം വിഭാഗം ആരെന്നു നോക്കാം.
ഗൾഫിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ. അഥവാ അംബാസഡർമാരും കോൺസുൽ ജനറൽമാരും.
സ്വന്തം പൗരൻമാരുടെ ലീലാവിലാസങ്ങൾ തിരിച്ചറിഞ്ഞിട്ടും ‘അപകടം’ ബോധ്യപ്പെടുത്താൻ ഒരു നീക്കവും ഇവർ നടത്തിയില്ല. ദൽഹി ഭരിക്കുന്നവരുടെ പച്ച വർഗീയതക്ക് നന്നായി കുടപിടിക്കുന്ന തിരക്കിലായിരുന്നു ഇവർ. എംബസികളും കോൺസുലേറ്റുകളും സംഘ് വർഗീയവാദികൾ തങ്ങളുടെ മേച്ചിൽപുറങ്ങളാക്കി മാറ്റാൻ നീക്കം നടത്തി. ഒടുവിൽ അറബ് ലോകം പരസ്യമായി പ്രതികരിക്കേണ്ടി വന്നു, സ്വന്തം പൗരൻമാർക്ക് മാർഗരേഖ നിർണയിച്ചു കൊടുക്കാൻ. യു.എ.ഇ മുതൽ എല്ലാ ഗൾഫ് രാജ്യങ്ങളിലെയും ഇന്ത്യൻ അംബാസഡർമാർ സ്വന്തക്കാരെ മര്യാദ പഠിപ്പിക്കാൻ നിരന്തരം ട്വിറ്റർ സൂക്തങ്ങൾ ഉരുവിടേണ്ട ഗതികേടിലും!
അറബ് നാടുകളിലിരുന്നുള്ള വർഗീയ പ്രചാരണമാണ് വിനയായത്. അറബ് പ്രമുഖർ പലരും പ്രശ്നത്തിൽ ഇടപെട്ടു. മുസ്ലിം വിരുദ്ധ പ്രചാരണം പൊറുപ്പിക്കരുതെന്ന താക്കീതുമായി സുഹൈൽ അൽ സറൂനിയും ഖാലിദ് അൽ മഇൗനയും ഉൾപ്പെടെ പലരും രംഗത്തുവന്നു.
ആർ.എസ്.എസ് ഉൾപ്പെടുന്ന സംഘ്പരിവാറിനെ പരാമർശിച്ചു കൊണ്ടായിരുന്നു അറബ് ട്വിറ്റർ പ്രതികരണങ്ങൾ. ഒരു രാജ്യം എന്ന നിലക്ക് ഇന്ത്യയോടുള്ള സ്നേഹാദരവുകൾ പ്രകടിപ്പിച്ചാണ് തീവ്രവലതുപക്ഷ ചിന്താഗതികളെയും മുസ്ലിം വിരുദ്ധ പ്രചാരണത്തെയും അറബ് നവമാധ്യമ കാമ്പയിൻ നിരാകരിച്ചത്. നിയന്ത്രിച്ചില്ലെങ്കിൽ ഇന്ത്യയുടെ തകർച്ചക്ക് വഴിയൊരുക്കുമെന്ന മുന്നറിയിപ്പ് കൂടിയായിരുന്നു അറബ് കാമ്പയിെൻറ ഉള്ളടക്കം.
അറബ് ഇടപെടലും വിമർശവും കുറിക്കു കൊണ്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ ഗൾഫ് ഭരണാധികാരികളുമായും ടെലിഫോണിൽ ബന്ധപ്പെട്ടു. വിദേശകാര്യ മന്ത്രി ജയ്ശങ്കർ ഗൾഫ് വിദേശകാര്യ മന്ത്രിമാരുമായി ദീർഘനേരം സംവദിച്ചു. വിദ്വേഷത്തിന് ഇന്ത്യയിൽ ഇടം ഉണ്ടാകില്ലെന്ന സന്ദേശം ഇരുവരും കൈമാറിയെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.
ഏതായാലും കോവിഡിന് മതമില്ലെന്ന മോദി ട്വീറ്റ് തക്കസമയത്താണ് വന്നത്. മുെമ്പാരിക്കലും ഇല്ലാത്തവിധം റമദാനെ സ്വാഗതം ചെയ്തുള്ള മോദി ട്വീറ്റുകളും ഇതാ പുറത്തു വന്നിരിക്കുന്നു. യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂറും മൂൻ സ്ഥാനപതി നവ്ദീപി സിങ് സുരിയും വിദ്വേഷപ്രചാരണങ്ങളിൽ നിന്ന് വിട്ടു നിൽക്കാൻ ഇന്ത്യൻ സമൂഹത്തെ ഉണർത്തി. ഖത്തർ ഉൾപ്പെടെ മറ്റിടങ്ങളിലും സമാനപ്രതികരണം കണ്ടു.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും ഗൾഫ് രാജ്യങ്ങൾക്ക് മുമ്പാകെ ഇന്ത്യയുടെ നയം വ്യക്തമാക്കേണ്ടി വരുന്നതും വലിയ നാണക്കേടാണ്. കോവിഡ് ഭീതിയിൽ ലോകം സ്തബ്ധമായി നിൽക്കുേമ്പാൾ മുസ്ലിംവിരുദ്ധ പ്രചാരണത്തിന് തിടം വെക്കുന്നത് ആർക്ക് ഗുണം ചെയ്യും എന്നറിയാത്തവരല്ല ഭരിക്കുന്നവർ. മുസ്ലിംകളുമായി മഹാമാരിയെ ചേർത്തുകെട്ടാൻ യത്നിച്ച ദേശീയ മാധ്യമങ്ങൾക്കും സംഘ് പ്രമുഖർക്കും എതിരെ എന്തു നടപടി സ്വീകരിച്ചു എന്ന ചോദ്യത്തിനും ഉത്തരം ലഭിക്കണം.
ഇപ്പോഴും തിരിച്ചറിവ് ഉണ്ടായിട്ടില്ല. അതുകൊണ്ടാണേല്ലാ, യു.എ.ഇയിലെ ഇംഗ്ലീഷ് മാധ്യമ പ്രവർത്തകെൻറയും കുടുംബത്തിെൻറയും ചോരക്കു വേണ്ടി സൈബർ സംഘികൾ ചുരമാന്തുന്നത്?
ഇന്ത്യൻ പ്രവാസി വരേണ്യത വെറുപ്പും വിദ്വേഷവും പരത്തുന്നതിനെതിരെ വാർത്തകളെഴുതിയതാണ് കുഴപ്പം. പൗരാവകാശ റിപ്പോർട്ടുകളിൽ മികവ് പുലർത്തുന്ന മസ്ഹർ ഫാറൂഖിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെയാണ് സംഘടിത സംഘി ആക്രമണം. ഗൾഫ് ന്യൂസ് ഫീച്ചേഴ്സ് വിഭാഗം എഡിറ്ററാണ് മസ്ഹർ. ഇന്ത്യയിൽ തിരിച്ചെത്തി ജീവിക്കാമെന്ന് കരുതേണ്ടെന്നും കുടുംബത്തെ വരെ കൈകാര്യം ചെയ്യുമെന്നുമാണ് ട്വിറ്റർ ഭീഷണി.
മസ്ഹർ ഫാറൂഖിയുടെ വാർത്തകളാണ് സംഘ് സമ്പന്ന പ്രവാസികളുടെ ജോലി നഷ്ടപ്പെടാൻ ഇടയാക്കിയതെന്ന് ആരോപിച്ചാണ് ഭീഷണി.
ഇതിനിടയിൽ ഇന്ത്യക്ക് പഠിക്കാൻ യു.എ.ഇയിൽ നിന്ന് ഒരു മാതൃക കൂടി.
സമൂഹ മാധ്യമങ്ങളിൽ താരമായ പ്രമുഖ അറബ് മാധ്യമ പ്രവർത്തകനെ കഴിഞ്ഞ ദിവസം പൊലിസ് അറസ്റ്റ് ചെയ്തു. പോസ്റ്റ് ചെയ്ത വീഡിയോയിൽ പ്രവാസി സമൂഹത്തെ കുറിച്ച മോശം പരാമർശമാണ് വിനയായത്. വിദ്വേഷ പ്രചാരണ വിഷയത്തിൽ സ്വദേശിയെന്നോ, പ്രമുഖനെന്നോ ഉള്ള ആനുകൂല്യം പോലും ലഭിക്കില്ലെന്ന പ്രത്യക്ഷ രാഷ്്ട്രീയവിളംബരം കൂടിയാണ് ഇൗ അറസ്റ്റ്. അർണബ് ഗോസ്വാമിമാർക്ക് പ്രൈം പദവി നൽകുന്നവർ കണ്ണുതുറന്ന് ഇതൊക്കെ ഒന്നു കാണുന്നതു നന്ന്.
‘യു.എ.ഇയിൽ നമ്മളെല്ലാം ഒരു കുടുംബമാണ്, ഇവിടെയാരും വിദേശികളല്ല’എന്ന തലവാചകത്തിൽ ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വാർത്ത, മുഴുവൻ അറബ് അർണബുമാർക്കും യു.എ.ഇയിൽ നിന്നുള്ള ഒരു മനോഹര മുന്നറിയിപ്പ് കൂടിയാണ്.
കോവിഡ് വ്യാപന ഘട്ടത്തിൽ ഒരു കോടി മനുഷ്യർക്ക് അന്നം ഒരുക്കാനുള്ള ദുബൈ പദ്ധതി മുഴുവൻ പേരും ഏറ്റെടുക്കുന്നതിെൻറ മഹിതസന്ദേശവും നാം അറിയണം. വർഗീയതയല്ല, വിശപ്പാണ് അടിസ്ഥാനപ്രശ്നം. ഉപജീവനവും മാന്യമായ ജീവിതവും തന്നെയാണ് മനുഷ്യനു വലുത്.
അതിന് താഴേതട്ടിലെ മനുഷ്യർ താണ്ടുന്ന ദുരിതം അറിയണം. പല കമ്പനികളും ആളുകളെ വെട്ടിക്കുറക്കുകയും ആനുകൂല്യങ്ങൾ നിേഷധിക്കുകയും ചെയ്യുന്ന കോവിഡ് കാലത്താണ് ഇത്തവണ മെയ്ദിനം വന്നെത്തിയിരിക്കുന്നത്. ഉപജീവനവഴികൾ അടഞ്ഞതോടെ ഗൾഫ് ലേബർ ക്യാമ്പുകളിൽ നിന്നുയരുന്ന നിസ്സഹായതയുടെ നിലവിളികൾ നാം കേൾക്കണം. സാധ്യമായ അളവിൽ അവർക്ക് സാന്ത്വനം പകരണം.
കോവിഡ് ഭീതിക്കും വിശപ്പിനും ഇടയിലെ പോരാട്ടത്തിൽ തൊഴിലാളി പക്ഷത്ത് നിലയുറപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ നാമൊക്കെ എന്തു മനുഷ്യരാണ്?

പറയാനുള്ളത്​ ഇതു മാത്രമാണ്​. സമയവും താൽപര്യവും ഉണ്ടെങ്കിൽ മാത്രം ബാക്കി വായിക്കാം. (ഉപജീവനവഴികൾ അടഞ്ഞതോടെ ഗൾഫ് ലേബർ…

Posted by Mca Nazer Abdul on Friday, May 1, 2020

Leave a Reply

Your email address will not be published. Required fields are marked *

Call Now Button