യു.എ.ഇ ജോലി – സ്വഭാവ സർട്ടിഫിക്കറ്റ് കിട്ടണമെങ്കിൽ!!!

യു.എ.ഇ ജോലി – സ്വഭാവ സർട്ടിഫിക്കറ്റ് കിട്ടണമെങ്കിൽ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ പോകണം. ആയിരം രൂപ കൊടുക്കണം.

അതതു ജില്ലാ പോലീസ് മേധാവികളുടെ പക്കൽ നിന്നുള്ള സർട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്. അത് ഓരോരുത്തരുടെയും പ്രദേശത്തിന് അനുസരിച്ചു റൂറൽ എസ്പിയോ സിറ്റി പോലീസ് കമ്മീഷണറോ ആവാം.

ഈ ഓഫീസിൽ ചെന്ന്, പാസ്പോര്ട്ട് കോപ്പിയും മറ്റു തിരിച്ചറിയൽ രേഖകളും വെച്ച്, നിശ്ചിത ഫോർമാറ്റിലുള്ള സ്വഭാവ സര്ടിഫിക്കറ്റ് അപേക്ഷ സമർപ്പിക്കണം. ഇത് വരെയുള്ള വിവരങ്ങൾ വെച്ച് ‘മറ്റു തിരിച്ചറിയൽ രേഖകൾ’ എന്തൊക്കെയാണെന്ന് കൃത്യമായി പറഞ്ഞിട്ടില്ല – മിക്കവാറും ആധാറും വേണ്ടി വരും ! അതുകൊണ്ട് ആധാറില്ലാത്തവർ ആദ്യം അതുണ്ടാക്കി വെക്കുന്നത് നന്നാവും.

അപേക്ഷ മാത്രം പോരാ – ആയിരം രൂപയും അപേക്ഷാ ഫീസ് ആയി അടക്കണം. തുടർന്ന് അപേക്ഷകന്റെ ബാക്ഗ്രൗണ്ട് പരിശോധിച്ച ശേഷം ഇതേ ഓഫീസ് തീരുമാനിക്കും; സ്വഭാവം നല്ലതാണോ അല്ലയോ എന്ന്.

അപേക്ഷകന്റെ പേരിൽ ഇത് വരെ കേസുകളൊന്നും ഇല്ലെങ്കിൽ , ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന്റെ ഡാറ്റാ ബേസിൽ ക്ളീൻ റെക്കോർഡ് ആണെങ്കിൽ പ്രാഥമിക അന്വേഷണത്തിന് ശേഷം കുറച്ചു ദിവസം കൊണ്ട് തന്നെ (എത്ര ദിവസമെന്നു കൃത്യമായി പറഞ്ഞിട്ടില്ല ! ) സർട്ടിഫിക്കറ്റ് കിട്ടും.

(കഴിഞ്ഞ അഞ്ചുവര്‍ഷമായി വിസ അപേക്ഷകന്‍ നല്ല സ്വഭാവക്കാരനാണ്’ എന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റാണു വേണ്ടത്. അത് അപേക്ഷകന്റെ മാതൃരാജ്യത്തു നിന്നുള്ളതാകണം. വര്‍ഷങ്ങളായി പുറം രാജ്യത്താണു താമസമെങ്കില്‍ അവസാനത്തെ അഞ്ചുവര്‍ഷം ജീവിച്ച രാജ്യത്തുനിന്നുള്ള സര്‍ട്ടിഫിക്കറ്റാണു ഹാജരാക്കേണ്ടത്.)
സ്വഭാവസര്‍ട്ടിഫിക്കറ്റ് അതത് രാജ്യത്തെ യു.എ.ഇ എംബസിയോ വിദേശകാര്യ വിഭാഗമോ ശരിവച്ചു സീല്‍ പതിച്ചതാവണം.

തൊഴില്‍ വിസയ്ക്കു മാത്രമാണു പുതിയനിയമം ബാധകമായിട്ടുള്ളത്. വിസിറ്റ്, ട്രാന്‍സിറ്റ് വിസകള്‍ക്കു സര്‍ട്ടിഫിക്കറ്റ് വേണ്ട. രാജ്യസുരക്ഷ ഉറപ്പുവരുത്തലും ക്രിമിനല്‍ പശ്ചാത്തലമില്ലാത്തവരാണ് അന്യദേശത്തുനിന്നെത്തിയവര്‍ എന്ന് ഉറപ്പുവരുത്തലുമാണു ലക്ഷ്യം.
45 ലക്ഷത്തിലേറെ വിദേശികളുള്ള യു.എ.ഇയില്‍ സമീപകാലത്തു നടന്ന അന്വേഷണമാണ് ഇത്തരമൊരു നിയമനിര്‍മാണത്തിനു വഴിവച്ചത്. അടുത്തകാലത്തു നടന്ന ചില കുറ്റകൃത്യങ്ങളില്‍ പ്രതികളായവരുടെ പശ്ചാത്തലമന്വേഷിച്ചപ്പോഴാണ് അവര്‍ മാതൃരാജ്യത്തും ‘ബഡാ പോക്കിരി’കളായിരുന്നുവെന്നു അധികാരികള്‍ മനസ്സിലാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed

Call Now Button