അബുദാബി ഡ്യൂട്ടി ഫ്രീ -18 കോടിയോളം രൂപ വീണ്ടും മലയാളിക്ക്

ഭാഗ്യദേവത വീണ്ടും മലയാളിക്കൊപ്പം. അബുദാബി ഡ്യൂട്ടി ഫ്രീയിൽ ഇന്ന് നടന്ന നറുക്കെടുപ്പിൽ സുനിൽ മാപ്പട്ട കൃഷ്ണൻ കുട്ടി നായർ (ടിക്കറ്റ് നമ്പർ 01 6299 ) 10 മില്യൺ ദിർഹം – 18 കോടിയോളം രൂപ- നേടി.

ഇന്ന് നടന്ന സീരിസ് 188.നമ്പർ നറുക്കെടുപ്പിൽ പതിനായിരം മുതൽ ഒരു ലക്ഷം ദിർഹം വരെ നേടിയ വേറെയും ഇന്ത്യക്കാരും മലയാളികളും ഉണ്ട്.

കഴിഞ്ഞ നറുക്കെടുപ്പിലും മലയാളിയായിരുന്നു 12 മില്യൺ നേടിയിരുന്നത്. ആലപ്പുഴ സ്വദേശി ഹരികൃഷ്ണന്‍ വി.നായര്‍ക്കാണ് കഴിഞ്ഞ നറുക്കെടുപ്പിൽ 20 കോടി ഏഴ് ലക്ഷം രൂപയുടെ സമ്മാനം ലഭിചിരുന്നത്‌ . എന്നും ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഏറ്റവും കൂടുതല്‍ സമ്മാനം സ്വന്തമാക്കിയിട്ടുള്ളത് ഇന്ത്യക്കാരാണ്. .നവംബറിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിയായ ദേവാനന്ദന്‍ പുതുമണം പറമ്പത്ത് എന്നയാള്‍ക്ക് ഒന്‍പത് കോടി രൂപ സമ്മാനം ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *