പ്രമുഖ ചിത്രകാരൻ അശാന്തന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കുന്നത്‌ തടഞ്ഞ ഹിന്ദുത്വ ശക്തികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു. പ്രശസ്ത ചിത്രകാരൻ അശാന്തന്റെ മൃതദേഹത്തോട് അയിത്തം കല്‍പിച്ച് എറണാകുളത്തപ്പന്‍ ക്ഷേത്ര കമ്മിറ്റി.ലളിതകലാ അക്കാദമിയുടെ ദർബാർ ഹാൾ ആർട്ട് ഗ്യാലറിയുടെ മുൻവശം പൊതുദർശനത്തിന് വെക്കുന്നത്‌ തടയുകയായിരുന്നു. അക്കാദമിയുടെ പടിഞ്ഞാറുള്ള ശിവക്ഷേത്രം അശുദ്ധമാകുമെന്ന കാരണം പറഞ്ഞാണ് ക്ഷേത്ര ഭാരവാഹികൾ പൊതുദർശനത്തിന് വെക്കുന്നത്‌ തടഞ്ഞത്. ക്ഷേത്രത്തിന് സമീപത്തെ ആര്‍ട്ട് ഗാലറിയിലും പൊതുദര്‍ശനം അനുവദിച്ചില്ല. കഴിഞ്ഞ ദിവസം ഉത്സവം നടന്ന ക്ഷേത്രത്തിന്‍റെ ഐശ്വര്യം നഷ്ടപ്പെടുമെന്നാണ് ക്ഷേത്ര കമ്മിറ്റിയുടെ വാദം.ഹാളിന് മുൻവശത്ത് തൂക്കിയിരുന്ന ചിത്രം ഉള്‍പെട്ട ഫ്ലക്സ് വലിച്ചുകീറി. ദളിത് സമുദായത്തിൽ പെട്ട അശാന്തൻ മാഷിന്റെ മൃതദേഹത്തോട് ക്ഷേത്ര ഭാരവാഹികളും അവർക്കൊപ്പമെത്തിയ ശിവസേനക്കാരും ജാതീയമായ അയിത്തമാണ് കാണിച്ചത്.

. “പുരുഷാധിപത്യ സവർണ്ണ അജണ്ട ഇന്ത്യയൊട്ടാകെ നടക്കുകയാണ്. കേരളത്തിൽ പ്രശസ്തനായ ഒരു ചിത്രകാരൻ അദ്ദേഹത്തിൻറെ മരണത്തിന് ശേഷം ഒരു ദളിത് ശരീരമായി മാറുകയാണ്. എറണാകുളത്തപ്പൻ ക്ഷേത്രവുമായി ബന്ധപ്പെട്ട ആളുകൾ വന്ന് ഈ ശരീരം അവിടെ വയ്ക്കാൻ പറ്റില്ല, ശുദ്ധിയുടെ പ്രശ്നമുണ്ട് എന്ന് പറയുന്നു. ശുദ്ധി എന്നത് മനുഷ്യനെ അകറ്റി നിർത്താൻ ഉണ്ടാക്കിയ ഒരു ബോധമാണ്. കറുത്ത മനുഷ്യരെ മാത്രമേ ഈ ശുദ്ധി ലക്‌ഷ്യം വെക്കുന്നുള്ളൂ. കലാരംഗത്ത് തന്നെയുള്ള ജാതി വാലുള്ള ഒരു സവർണ്ണ ദേഹമായിരുന്നു ഈ സ്ഥാനത്തെങ്കിൽ ഒരു പക്ഷെ ഒരു തടസ വാദവും ഉണ്ടാകുമായിരുന്നില്ല. കേരളാ ലളിതകലാ അക്കാദമിയുടെ മുന്നിൽ വച്ച ഫ്ലെക്സ് വലിച്ചു കീറി മൃതദേഹം പൊതുദർശനത്തിനു വെക്കാൻ പാടില്ല എന്ന് പറയുന്നത് കൃത്യമായ സവർണ്ണ അജണ്ടയാണ്” .ചിത്രകാരൻ ജോണി എം എൽ പറഞ്ഞു.

അജിത്‌കുമാർ എ എസ് ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പുകൾ : ജീവിക്കാനായി കേരളത്തിന് പുറത്തു പോകുന്നവരുണ്ട്. മരിക്കാനായും ഇനി പുറത്തു പോകണോ? അശാന്തന്‍ ,സൈമണ്‍ മാസ്റ്റര്‍ .. ഇവരോടുള്ള സമീപനം അതാണോ പറയുന്നത്?

ചത്താല്‍ മതിയായിരുന്നു എന്ന് കേരളത്തില്‍ ഇരുന്നു ആരും ഇനി പറയില്ല. ചത്താലും കേരളത്തില്‍ ഒരു രക്ഷയുമില്ല.

ആത്മാവ് ദേഹം വിട്ടു പോകുമായിരിക്കും .ജാതി ദേഹത്ത് കടിച്ചു പിടിച്ചു നില്‍ക്കും. പിന്നേ കേരളത്തിനാണെങ്കില്‍ അവര്‍ണ്ണന്റെ ദേഹത്തോട് തന്നെ പ്രശ്നമാണ് .ജീവനുണ്ടോ ഇല്ലേ എന്നത് ഒരു പ്രശ്നമല്ല.”

Leave a Reply

Your email address will not be published. Required fields are marked *

You may have missed

Call Now Button