അനുകൂല ഘടകങ്ങള്‍ ഉണ്ടായിട്ടും

ബജറ്റ് തീര്‍ത്തും നിരാശാജനം. രാജ്യാന്തരതലത്തില്‍ അസംസ്‌കൃത എണ്ണവിലയിലുണ്ടായ ഇടിവ് ഉള്‍പ്പെടെയുള്ള അനുകൂല ഘടകങ്ങള്‍ ഉണ്ടായിട്ടും അവ സര്‍ക്കാര്‍ ഉപയോഗിച്ചില്ല. സാധാരണക്കാരെ തൃപ്തിപ്പെടുത്തുന്ന യാതൊന്നും ബജറ്റിലില്ല.

 

  • കേരളത്തെ അവഗണിച്ചു: മുഖ്യമന്ത്രി
  • കേരളത്തെ പൂര്‍ണമായി അവഗണിച്ചുകൊണ്ടുള്ള കേന്ദ്ര ബജറ്റില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശക്തമായി പ്രതിഷേധിച്ചു.
    കേരളത്തിന്റെ കാര്‍ഷിക മേഖല പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍, കേരളം ഏറെ പ്രതീക്ഷയോടെ കേന്ദ്രസഹായം പ്രതീക്ഷിച്ചിരുന്നു. വിലത്തകര്‍ച്ച നേരിടുന്ന റബര്‍ കര്‍ഷകര്‍ക്ക് 1000 കോടി രൂപ വിലയിരുത്തുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. റബര്‍ ബോര്‍ഡിന്റെ ബജറ്റ് വിഹിതം കുറയ്ക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പിന്മേല്‍ എയിംസിനായി ഭൂമി കണ്ടെത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്തെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല. ശബരിമലയെ ദേശീയ തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കുമെന്ന വാഗ്ദാനം പാഴ്‌വാക്കായി. ഗള്‍ഫിലെ സാമ്പത്തിക പ്രതിസന്ധിമൂലം മടങ്ങിവരുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങ് ആവശ്യമാണെങ്കിലും അതും ഉണ്ടായില്ല.
    വയനാട്ടിലെ ആദിവാസികള്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യവും പരിഗണിക്കപ്പെട്ടില്ല. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിവിധ കേന്ദ്രപദ്ധതികള്‍ക്കുമുള്ള ബജറ്റ് വിഹിതത്തില്‍ ഗണ്യമായ കുറവാണുണ്ടായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കൊടിക്കുന്നില്‍ സുരേഷ്

രാജ്യം നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നങ്ങളായ തൊഴിലില്ലായ്മ, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ, യുവാക്കളുടെ സംരഭകത്വ വികസനം, സാമൂഹിക നീതി, സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമം എന്നിവയെ പറ്റിയൊന്നും ഫലപ്രദമായ ഒരു നടപടിയും ബജറ്റിലില്ല. നികുതി വ്യവസ്ഥകളും ആനുകൂല്യങ്ങളും വൈവിധ്യവല്‍കരിക്കുന്നതില്‍ ഊന്നല്‍ നല്‍കുകയും മൗലികമായ പ്രശ്‌നങ്ങളെ സ്പര്‍ശിക്കാതെ കടന്നു പോകുകയും ചെയ്യുന്ന ബജറ്റാണിത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കുറേ പദ്ധതികളെ കുറിച്ച് പര്‍വ്വതീകരിച്ച് അവതരിപ്പിക്കുന്നതില്‍ ധനമന്ത്രി മിടുക്ക് കാണിച്ചു.
ഇന്ത്യയിലെ വന്‍കിട പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ചെറുകിട വ്യവസായങ്ങള്‍ക്കും നേരെ പുതിയ സാമ്പത്തിക നയത്തിന്റെ ഫലമായി വന്ന വെല്ലുവിളികളെ നേരിടുന്നത് സംബന്ധിച്ചും ബജറ്റില്‍ യാതൊരു വിധ സൂചനയുമില്ല.

ഇ.ടി മുഹമ്മദ് ബഷീര്‍

കേര-റബര്‍ കര്‍ഷകരെയും മത്സ്യബന്ധന മേഖലയെയും പൂര്‍ണമായി അവഗണിച്ച ബജറ്റാണിത്. കേരകൃഷിക്കും കോക്കനട്ട് ബോര്‍ഡിനും ആവശ്യമായ തുക വകയിരുത്തുന്നതില്‍ മന്ത്രി പിശുക്ക് കാണിച്ചു. റബര്‍ കാര്‍ഷിക ഉല്‍പാദനമല്ലാത്തതിനാല്‍ കേന്ദ്ര ബജറ്റില്‍ കാര്‍ഷിക മേഖലക്ക് പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ റബര്‍ മേഖലയ്‌ക്കോ കര്‍ഷര്‍ക്കോ ലഭിക്കില്ല.

എം.കെ രാഘവന്‍

ഏലം, റബ്ബര്‍, കാപ്പി കര്‍ഷകരെ നിരാശപ്പെടുത്തുന്നതാണ് കേന്ദ്ര ബജറ്റ്. വിലത്തകര്‍ച്ചമൂലം പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് ആശ്വാസകരമായ നടപടികള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. കേരളത്തിലെ കര്‍ഷകരോട് ബജറ്റ് നീതി പുലര്‍ത്തിയില്ല എന്ന് മാത്രമല്ല ഉണ്ടായിരുന്ന ബജറ്റ് വിഹിതം കൂടി വെട്ടിച്ചുരുക്കുകയും തിരിച്ച് പിടിക്കുകയും ചെയ്തു.

കോര്‍പ്പറേറ്റുകളെ സഹായിക്കുന്നത്: സുധീരന്‍

കേന്ദ്ര ബജറ്റ് അതിസമ്പന്നരെയും കോര്‍പ്പറേറ്റുകളെയുമാണ് സഹായിക്കുന്നതെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. ഇത് പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും പ്രത്യാശ പകരുന്നതല്ല.
റബര്‍ കര്‍ഷകരും ഏലം കര്‍ഷകരും നാളീകേരകര്‍ഷകരും നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്ന പ്രഖ്യാപനങ്ങളൊന്നും ബജറ്റില്‍ ഇല്ലെന്നത് തീര്‍ത്തും നിരാശാജനകമാണ്. റബര്‍മേഖലയെ സംബന്ധിച്ചിടത്തോളം പ്രധാനമന്ത്രിയുടെ കേരളസന്ദര്‍ശനവേളയിലെ പ്രഖ്യാപനങ്ങള്‍ കേവലം പാഴ്‌വാക്കായെന്ന് ബജറ്റ് വ്യക്തമാക്കുന്നു. ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചില്ല. ആദിവാസിക്ഷേമത്തിനുള്ള സംസ്ഥാനത്തിന്റെ ആവശ്യവും കേന്ദ്രം കണക്കിലെടുത്തില്ല. ലൈറ്റ് മെട്രോ, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, എയര്‍ കേരള, കശുവണ്ടി, കയര്‍ മേഖല, സമുദ്രോല്‍പന്ന വികസനത്തിന് കൂടുതല്‍ ധനസഹായം എന്നിവയും കേരളം പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍ ഇവയെ ഒന്നും തന്നെ പരിഗണിച്ചില്ല.

ജോയ്‌സ് ജോര്‍ജ്ജ് എം.പി

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയലിന്റെ വിലത്തകര്‍ച്ച മൂലം ഉണ്ടായ സാമ്പത്തിക നേട്ടം ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ബജറ്റില്‍ നിര്‍ദ്ദേശങ്ങളൊന്നുമില്ല. ഗ്രാമീണ കാര്‍ഷിക മേഖലയില്‍ ചില ആനുക്യല്യങ്ങള്‍ നല്‍കുന്നതിനാവശ്യമായ പണം സേവന നികുതിയില്‍ 0.5% സെസ് ഏര്‍പ്പെടുത്തിയാണ്. കര്‍ഷിക ഗ്രാമീണ മേഖലയില്‍ ഉള്‍പ്പടെ അധിക ഭാരം വര്‍ധിപ്പിച്ചാണ് പരിമിതമായ ആനുകൂ ല്യങ്ങള്‍ പ്രഖ്യാപിച്ചത്. കാര്‍ഷിക മേഖലയെ കുറച്ചുവിശദമായി പ്രതപാദിച്ചിട്ടും വിലതകര്‍ച്ച മൂലം ദുരിതമനുഭവിക്കുന്ന റബര്‍ കര്‍ഷകരുടെ കാര്യത്തില്‍ ഒരു ആശ്വാസ നടപടിയും സ്വകരിക്കാത്തത് പ്രതിഷേധര്‍ഹമാണ്.

എന്‍.കെ പ്രേമചന്ദ്രന്‍

ബജറ്റിനു പുറത്ത് ഇവര്‍ പലതും കോര്‍പറേറ്റുകള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. അതൊന്നും ഇപ്പോള്‍ പ്രകടമല്ലെന്നു മാത്രം. കാര്യമായ ഒന്നുമില്ലാത്ത ബജറ്റാണിത്.
സി.പി.ഐ നേതാവ് ഡി.രാജ.

Courtesy: SUPRABHATHAM DAILY

Leave a Reply

Your email address will not be published. Required fields are marked *