പ്രവാസികളുടെ തിരിച്ചുവരവ്, പിണറായി വിജയൻ സംസാരിക്കുന്നു
ആവര്‍ത്തിച്ചു പറയാനുള്ളത്, ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലും വന്ദേ ഭാരത് വിമാനങ്ങളിലും വരുന്നവര്‍ക്ക് പരിശോധന വേണമെന്നതാണ് നമ്മുടെ നിലപാട്. യുഎഇ എയര്‍പോര്‍ട്ടുകളില്‍ നടത്തുന്ന റാപ്പിഡ് ടെസ്റ്റ് ഫലപ്രദമാണ്. ഖത്തറില്‍ നിന്ന് വരുന്നവർക്ക് ഇഹ്തിറാസ് എന്ന മൊബൈല്‍ ആപ്പുണ്ടായാൽ മതി. മറ്റു പല രാജ്യങ്ങളിലും ഇത്തരത്തിലുള്ള സൗകര്യം ഇല്ലാത്തതാണ് പ്രവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. അത് ഒരുക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം